Hot Posts

Ad Code

Responsive Advertisement

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് ജവാന്മാർക്ക് വീരമൃത്യു.

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ: 31 മാവോയിസ്റ്റുകളെ വധിച്ചു, രണ്ട് ജവാന്മാർക്ക് വീരമൃത്യു.

റായ്‌പൂർ: ഛത്തീസ്​ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബിജാപൂർ ജില്ലയിലെ വനമേഖലയിൽ ഞായറാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംഭവസ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. 

        സംസ്ഥാന പൊലീസിന്റെ ജില്ലാ റിസർവ്വ് ​ഗാർഡിലുള്ള ഉദ്യോ​ഗസ്ഥനും പ്രത്യേക ടാസ്ക് ഫോഴ്സിലെ അംഗവുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. ജനുവരി 12ന് ബീജാപൂരിൽ നടന്ന ഏറ്റുമുട്ടലിലും രണ്ട് സ്ത്രീകൾ അടക്കം അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement