Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ.


കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്നലെ വൈകിട്ട് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് പരമ്പര ഇന്ത്യ നേടിയത്. നായകൻ രോഹിത് ശർമയുടെ തകർപ്പൻ‌ സെഞ്ചുറിയും ശുഭ്മാൻ ഗില്ലിന്‍റെയും ശ്രേയസ് അയ്യരുടേയും അക്സർ പട്ടേലിന്‍റേയും മികച്ച പ്രകടനത്തിന്‍റെ മികവിലാണ് ഇന്ത്യ വിജയിച്ചത്.
          ഇംഗ്ലണ്ട് ഉയർത്തിയ 305 റണ്‍സ് വിജയലക്ഷ്യം ആറ്റ് വിക്കറ്റ് നഷ്ടത്തില്‍ 33 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. 119 റണ്‍സാണ് രോഹിത് ശർമ എടുത്തത്. 90 പന്തിലാണ് രോഹിത് മികച്ച സ്കോർ എടുത്തത്. 12 ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിംഗ്സ്. ശുഭ്മാൻ അർദ്ധ സെഞ്ചുറി നേടി. 60 റണ്‍സാണ് ഗില്‍ എടുത്തത്. ശ്രേയസ് അയ്യർ 44ഉം അക്സർ പട്ടേല്‍ 41 ഉം റണ്‍സെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവർട്ടണ്‍ രണ്ട് വിക്കറ്റെടുത്തു. ആദില്‍ റഷീദും ഗസ് അറ്റകിൻസണും ലിയാം ലിവിംഗ്സ്റ്റണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 
       ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, 49.5 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തിലാണ് 304 റണ്‍സ് എടുത്തത്. ജോ റൂട്ടിന്‍റെയും ബെൻ ഡക്കറ്റിന്‍റെയും ലിയാം ലിവിംഗ്സ്റ്റണിന്‍റെയും പ്രകടനമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. ജോ റൂട്ടും ബെൻ ഡക്കറ്റും അർദ്ധ സെഞ്ചുറി നേടി.

Post a Comment

0 Comments

Ad Code

Responsive Advertisement