Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പട്ടിയെക്കണ്ട് പേടിച്ചോടിയ എട്ടുവയസുകാരൻ കനാലില്‍ വീണ് മരിച്ചു.

പട്ടിയെക്കണ്ട് പേടിച്ചോടിയ എട്ടുവയസുകാരൻ കനാലില്‍ വീണ് മരിച്ചു.

കൊട്ടാരക്കര: കനാലില്‍ വീണ് എട്ടു വയസ്സുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരപ്പുവിള സ്വദേശിയും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ യാദവ് കൃഷ്ണന്‍ ആണ് മരിച്ചത്.
         പട്ടി ഓടിച്ചതിനെ തുടര്‍ന്ന് യാദവ്  പേടിച്ചോടുകയായിരുന്നു. ഈ സമയം പേടിച്ചോടിയ കുട്ടി കാല്‍ വഴുതി കനാലിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. വൈകുന്നേരം ഏഴുമണിയോടെ ആയിരുന്നു അപകടം. നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേർന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
         ഇരണൂര്‍ നിരപ്പുവിള അനീഷ് ഭവനില്‍ അനീഷിന്റെയും ശാരിയുടെയും മകന്‍ ആണ് യാദവ്. പഴിഞ്ഞം സെന്റ് ജോണ്‍സ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. വീടിന് മുന്നിലുള്ള കനാലില്‍ ആണ് കുട്ടി വീണത്. ബന്ധുക്കള്‍ക്കൊപ്പം യാദവ് കനാലിന് സമീപം നില്‍ക്കുകയായിരുന്നു. അപ്പോഴാണ് സമീപത്തു കൂടി പോയ പട്ടിയെ കണ്ട് കുട്ടി പേടിച്ച്‌ പിന്നോട്ട് മാറിയത്. അപ്പോള്‍ കാല്‍ വഴുതി കനാലില്‍ വീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കനാലില്‍ ഒഴുക്ക് കൂടുതലുണ്ടായിരുന്ന സമയമായിരുന്നു. ശക്തമായ അടിയൊഴുക്കുള്ള കല്ലടക്കനാലിലേക്കാണു കുട്ടി വീണത്. നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാസേനയും തിരച്ചിലിന് പിന്നാലെ 130 മീറ്റര്‍ അകലെയുള്ള നിരപ്പുവിള ഭാഗത്തു നിന്നു കുട്ടിയെ കണ്ടെത്തുകയായിരുന്നു. അപ്പോള്‍ തന്നെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ പുറത്തെടുത്തത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Post a Comment

0 Comments

Ad Code

Responsive Advertisement