Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാജ്യത്തെ റിപ്പോ നിരക്ക് 6.25 ശതമാനമാക്കി കുറച്ച് റിസര്‍വ്വ് ബാങ്ക്.

രാജ്യത്തെ റിപ്പോ നിരക്ക് 6.25 ശതമാനമാക്കി കുറച്ച് റിസര്‍വ്വ് ബാങ്ക്.


മുംബൈ: രാജ്യത്തെ റിപ്പോ നിരക്കില്‍ മാറ്റം വരുത്തി റിസര്‍വ്വ് ബാങ്ക്. 6.25 ശതമാനമാക്കിയാണ് കുറച്ചത്. ഇതോടെ ഗാര്‍ഹിക, വാഹന വായ്പകളുടെ പലിശയിൽ മാറ്റം വരും. ഇഎംഐ കുറയും. റിപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് മോണിറ്ററി കമ്മിറ്റി ഐക്യകണ്ഠേനയാണ് തീരുമാനമെടുത്തതെന്ന് പുതിയ റിസർവ്വ് ബാങ്ക് ഗവർണ്ണർ സഞ്ജയ് മൽഹോത്ര പലിശ പറ‍ഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ്വ് ബാങ്ക് നല്‍കുന്ന വായ്പക്കുള്ള പലിശ നിരക്കാണ് റിപ്പോ നിരക്ക്. അഞ്ച് വർഷത്തിന് ശേഷമാണ് റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം വരുന്നത്. 2023 ഫെബ്രുവരിയിലാണ് റിപ്പോ നിരക്ക് 6.50 ആക്കിയത്. അന്ന് റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തുതുകയായിരുന്നു. തുടര്‍ന്ന് 12 പണനയ നിര്‍ണ്ണയ സമിതി ചേര്‍ന്നെങ്കിലും റിപ്പോ നിരക്ക് കുറച്ചിരുന്നില്ല. രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞെന്നു കണ്ടാണ് പുതിയ തീരുമാനം. 2020 മെയ് മാസത്തിൽ റിപ്പോ നിരക്ക് 4% ആയി കുറച്ചപ്പോഴാണ് അവസാനമായി നിരക്ക് കുറച്ചത്. തുടർന്ന്, ആർബിഐ ഏഴ് തവണ പലിശനിരക്ക് ഉയർത്തി, 6.50 ശതമാനത്തിലെത്തി. 2023 ഫെബ്രുവരി മുതൽ നിരക്ക് മാറ്റമില്ലാതെ തുടരുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement