Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളാ ബജറ്റ്: അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരും, തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മ്മിക്കാന്‍ സഹായം തേടും.

കേരളാ ബജറ്റ്: അതിവേഗ റെയില്‍ പാതയ്ക്ക് ശ്രമം തുടരും, തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മ്മിക്കാന്‍ സഹായം തേടും.


തിരു.: മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വികസനം കൊണ്ടു വരുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. തിരുവനന്തപുരം അതിവേഗ റെയില്‍ പാത കേരളത്തില്‍ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. ഇത് കൂടാതെ തെക്കന്‍ കേരളത്തില്‍ കപ്പല്‍ശാല നിര്‍മമിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും അറിയിച്ചു. 
         സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു. അതിവേഗ വളര്‍ച്ചയുടെ ഘട്ടത്തിലാണ് ഇപ്പോള്‍ കേരളം. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement