Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള ബജറ്റ്: വയനാടിന് 750 കോടി, കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡു 800 കോടി.

കേരള ബജറ്റ്: വയനാടിന് 750 കോടി, കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡു 800 കോടി.


തിരു.: കേരളത്തിൻ്റെ 2025-' 26 വർഷത്തേയ്ക്കുള്ള ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചു.
        വയനാടിന് 750 കോടി, ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് 'കെ ഹോംസ് പദ്ധതി', പൊതുമരാമത്ത് റോഡുകൾക്ക് 53,061 കോടി, കാരുണ്യ പദ്ധതിക്ക് 200 കോടി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.
         വയനാടിന്‍റെ പുനരധിവാസത്തിന് 2221 കോടി രൂപ വേണമെന്നും എന്നാല്‍, കേന്ദ്രം ഒന്നും തന്നില്ലെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ  പറഞ്ഞു. 750 കോടി രൂപ ഇതിനായി ബജറ്റിൽ വകയിരുത്തി. 1202 കോടി രൂപയുടെ നഷ്ടമാണ് വയനാട്ടില്‍ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. കാരുണ്യ അനുബന്ധ ചികിത്സാ പദ്ധതിക്ക് ആദ്യ ഗഡുവായി 800 കോടി രൂപ നൽകും.
        10,431.76 കോടി ആരോഗ്യ മേഖലയ്ക്ക് അനുവദിച്ചു. ക്ഷേമപെൻഷൻ തെറ്റായി കൈപ്പറ്റുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ ഓഡിറ്റ് നടത്തി അനർഹരെ പുറത്താക്കുമെന്നും മന്ത്രി.
         കേരളത്തിൽ ആൾതാമസമില്ലാത കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസ്സിലാക്കി ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി നടപ്പിലാക്കും. ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് നടത്തിപ്പു രീതികൾ സ്വീകരിച്ച് മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുന്നതാണ് ഇത്. വീട്ടുടമകൾക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവ രുത്താനും ഇതിലൂടെയാകും. ഫോർട്ട് കൊച്ചി, കുമരകം, കോവളം തുടങ്ങിയ വിനോദസഞ്ചാര മേഖലകളുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് പൈലറ്റ് പദ്ധതി നടപ്പാക്കുക. ഇതിന്റെ പ്രാരംഭ ചെലവുകൾക്കായി 5 കോടി രൂപ വകയിരുത്തി. വനം, വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചു. ആർആർടി സംഘത്തിൻ്റെ എണ്ണം 28 ആയി വർദ്ധിപ്പിച്ചു. കോട്ടൂർ ആന സംരക്ഷണ കേന്ദ്രത്തിന് രണ്ടുകോടി അനുവദിച്ചു. പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി നീക്കിവച്ചു. വയനാട് പാക്കേജിന് 10 കോടി കൂടി അനുവദിച്ചു. 
       വിഴിഞ്ഞത്തെ പ്രധാന ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം ആക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. തീരദേശപാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉള്‍നാടന്‍ ജലഗതാഗത്തിന് 500 കോടി രൂപയാണ് മാറ്റിവച്ചത്. കൊല്ലത്ത് ഐടി പാര്‍ക്ക് സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്ക് 10,431.73 കോടി രൂപ അനുവദിച്ചു. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപയാണ് അനുവദിച്ചത്. പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ വകയിരുത്തി. കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കാൻ 50 കോടി രൂപയും വകയിരുത്തി. തിരുവനന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവർത്തനം ഈ വർഷം തുടങ്ങുമെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് മെട്രോകൾ യാഥാർത്ഥ്യമാക്കണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. അതിവേഗ റെയില്‍ പാത കേരളത്തിൽ കൊണ്ടു വരാനുള്ള ശ്രമം ഇനിയും തുടരും. ഇതു കൂടാതെ കേരളത്തില്‍ കപ്പല്‍ശാല നിര്‍മ്മിക്കാന്‍ കേന്ദ്ര സഹായം തേടുമെന്നും മന്ത്രി അറിയിച്ചു. 
         സംസ്ഥാനം നേരിടുന്ന ധന ഞെരുക്കത്തിന് കാരണം, കേന്ദ്ര അവഗണനയാണെന്നും ഇപ്പോൾ വെട്ടിക്കുറച്ചതുപോലെ ഇനി ഒരു സംസ്ഥാനത്തോടും ചെയ്യാനില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. 
       സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു എന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞു കൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. രാവിലെ ഒമ്പതിനാണ്‌ ബജറ്റ്‌ അവതരണം ആരംഭിച്ചത്‌. 10, 11, 12 തീയതികളിലാണ്‌ ബജറ്റ്‌ ചർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്‌ക്കും. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന്‌ ബജറ്റിന്‌ മുമ്പ്‌ മന്ത്രി വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement