Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹരിതകര്‍മ്മ സേനാംഗത്തിന് പാമ്പു കടിയേറ്റു.

ഹരിതകര്‍മ്മ സേനാംഗത്തിന് പാമ്പു കടിയേറ്റു.


ചെങ്ങന്നൂർ: പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുമ്പോള്‍ നഗരസഭയിലെ ഹരിതകര്‍മ്മ സേനാംഗത്തിന് പാമ്പു കടിയേറ്റു. ഹരിതകര്‍മ്മ സേനാംഗമായ ചെങ്ങന്നൂര്‍ തിട്ടമേല്‍ തോട്ടത്തില്‍ പി.ജി. വത്സല (50) യ്ക്കാണ് പാമ്പു കടിയേറ്റത്. ഇന്ന് (തിങ്കള്‍) ഉച്ചയ്ക്ക് 12:45ഓടെ സ്‌റ്റേഡിയത്തിന് സമീപം ഹരിതകര്‍മ്മ സേന എംസിഎഫില്‍ ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ വേര്‍തിരിക്കുമ്പോഴാണ് ചാക്കുകള്‍ക്കിടയില്‍ നിന്നും പാമ്പുകടിയേറ്റത്. വത്സലയുടെ വലതു കൈത്തണ്ടയില്‍ പാമ്പ് കടിക്കുകയായിരുന്നു. ഉടൻതന്നെ കൂടെ ഉണ്ടായിരുന്നവര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി. 24 മണിക്കൂര്‍ നിരീക്ഷണത്തിലാക്കി ഐസിയുവില്‍ പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement