Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ജീവനക്കാരിയെ മർദ്ദിച്ച യുവാവിനെതിരെ കേസ്.

വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ ജീവനക്കാരിയെ മർദ്ദിച്ച യുവാവിനെതിരെ കേസ്.


കോഴിക്കോട്: വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ടെത്തിയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ മർദ്ദിച്ച യുവാവിനെതിരെ കേസ്. ഓർക്കാട്ടേരി കുന്നുമ്മൽ മീത്തൽ വിജേഷിന് എതിരെയാണു കേസടുത്തത്. ഇന്നലെ വൈകുന്നേരമായിരുന്നു മർദ്ദനം. സ്കൂട്ടർ വാങ്ങാൻ വിജേഷ് ധനകാര്യ സ്ഥാപനത്തിൽ നിന്നു വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടാണു യുവതി എത്തിയത്. ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും യുവതി വിജേഷിന്റെ സ്കൂട്ടറിന്റെ താക്കോൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ വിജേഷ് യുവതിയെ മുടിയിൽ പിടിച്ച് പറമ്പിലേക്കിട്ട് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.
        വായ്പ എടുത്തിട്ട് കൃത്യമായി അടയ്ക്കാതെ വരുന്നത് ചോദിക്കാനായി പുരുഷൻമാരായ ജീവനക്കാർ എത്തുന്നതും വാക്കുതർക്കമുണ്ടാകുന്നതും തുടർന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകുന്നതും പുരുഷന്മാരായ ജീവനക്കാർക്ക് എതിരേ കേസ് ഉണ്ടാകുന്നതും പതിവായപ്പോൾ, പല കമ്പനികളും ഇത്തരം വായ്പകൾ തിരിച്ചു ചോദിക്കാനായി സ്ത്രീ ജീവനക്കാരെ നിയോഗിക്കുന്നത് പതിവായിട്ടുണ്ട്. അത്തരത്തിൽ എത്തിയ സ്ത്രീ ജീവനക്കാരിക്കാണ് ഇപ്പോൾ മർദ്ദനമേറ്റിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement