Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രയേൽ സ്വദേശി പിടിയിൽ.

അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച ഇസ്രയേൽ സ്വദേശി പിടിയിൽ.


മുണ്ടക്കയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ മുണ്ടക്കയത്ത് പോലീസ് പിടികൂടി. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലിലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി പിടികൂടിയത്. ഇയാൾക്ക് ജർമ്മൻ പൗരത്വം കൂടിയുണ്ട്. ഇസ്രായേലിൽ നിന്നും കുമരകത്ത് എത്തിയ ഇയാൾ, അവിടെ നിന്ന് തേക്കടിയിലേക്ക് ഭാര്യയുമായി പോകവേ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് ഇന്റലിജൻസ് വിഭാഗം മുഖേന പോലീസിന് വിവരം ലഭിക്കുകയും തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു. 
       ഇന്റലിജൻസും എൻഐഎയും പോലീസും ഇയാളെ ചോദ്യം ചെയ്യുകയും സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്തു. മറ്റ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം, ഇയാളെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement