Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 


തിരു.: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
           ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ അന്വേഷിക്കുന്നതിനിടെ ആണ് മൃതദേഹം സ്കൂളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് സ്കൂളിൽ പ്രോജക്ട് സബ്മിറ്റ് ചെയ്യേണ്ട ദിവസമായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്ന് ബന്ധുക്കൾ പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

      

Post a Comment

0 Comments

Ad Code

Responsive Advertisement