Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈദ്യുതി ബിൽ ഉയരില്ല, 35% വരെ ലാഭം നേടാമെന്ന് കെഎസ്ഇബി.

വൈദ്യുതി ബിൽ ഉയരില്ല, 35% വരെ ലാഭം നേടാമെന്ന് കെഎസ്ഇബി.

തിരു.: ഉയര്‍ന്ന തോതില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കാക്കിയാല്‍ വൈദ്യുതി ബില്ലില്‍ 35% വരെ ലാഭം നേടാമെന്ന് കെഎസ്ഇബി. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് ബാധകമാണ്. എന്നാൽ, രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിൽ 10 ശതമാനം കുറവ് നിരക്കിൽ  ഉപയോഗിക്കാൻ കഴിയുമെന്ന് കെഎസ്ഇബി ഫേസ്ബുക്കിൽ കുറിച്ചു.വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവയുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നതു വഴി വൈദ്യുതി ബില്ലിൽ വലിയ ലാഭം നേടാമെന്നാണ് കെഎസ്ഇബി ഫേസ്ബുക്കിൽ കുറിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement