Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 


തിരു.: വട്ടപ്പാറ കുറ്റിയാണിയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിയാണി സ്വദേശികളായ ജയകുമാരി (63), ബാലചന്ദ്രൻ (67) എന്നിവരാണ് മരിച്ചത്. ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം, ഭർത്താവ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് നിഗമനം. ബാലചന്ദ്രനെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്.
      മരുമകള്‍ ഇരുവർക്കുമുള്ള ഉച്ചഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്. വട്ടപ്പാറ പോലീസ് സ്ഥലത്തെത്തി മേൽനടപടികള്‍ സ്വീകരിച്ചു. ജയകുമാരി മൂന്ന് വർഷമായി പാർക്കിസണ്‍സ് രോഗം ബാധിച്ചതിനെ തുടർന്ന് കിടപ്പിലാണ്. ബാലചന്ദ്രൻ കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement