Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചുമട്ടു തൊഴിലാളികളുടെ ഭീഷണി മൂലം വ്യാപാര സ്ഥാപനം പൂട്ടി ബോര്‍ഡ് വെച്ച്‌ ഉടമ.

ചുമട്ടു തൊഴിലാളികളുടെ ഭീഷണി മൂലം വ്യാപാര സ്ഥാപനം പൂട്ടി ബോര്‍ഡ് വെച്ച്‌ ഉടമ.


മലപ്പുറം: വണ്ടൂരില്‍ ചുമട്ടു തൊഴിലാളികളുടെ ഭീഷണി മൂലം വ്യാപാര സ്ഥാപനം പൂട്ടി ബോര്‍ഡ് വെച്ച്‌ ഉടമ. വ്യാപാര സൗഹൃദമെന്ന് സിപിഎം നാഴികയ്ക്ക് നാൽപ്പതു വട്ടം പറയുമ്പോഴാണ് ഇത്തരം ഒരു ദുരവസ്ഥ ഒരു സ്ഥാപന ഉടമയ്ക്ക് ഉണ്ടായിരിക്കുകുന്നത്ത്. രണ്ടര വര്‍ഷം മുന്‍പ് ആരംഭിച്ച ടൈല്‍സ് ഷോപ്പ് ഹജര്‍ സ്റ്റോണാണ് പൂട്ടിയത്. ചുമട്ട്തൊഴിലാളികളുമായുള്ള തര്‍ക്കം മൂലം ലോഡിറക്കാനാകാതെ നാല് ലോറികള്‍ തിരിച്ചയക്കേണ്ടി വന്നെന്ന് സ്ഥാപനത്തിന്റെ ഉടമ അസീസ് പറഞ്ഞു. വണ്ടൂരിലെ സിഐടിയു യൂണിയന്‍ ചുമട്ടു തൊഴിലാളികളാണ് വ്യാപാരത്തിന് തടസ്സം നില്‍ക്കുന്നതെന്നും അസീസ് പറഞ്ഞു.
        വ്യാപാരം തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടച്ചിട്ടതെന്നും അസീസ് പറഞ്ഞു. നിലവില്‍ നല്‍കുന്നത് തന്നെ അധിക തുകയാണ്. മറ്റിടങ്ങളില്‍ ഒരു കല്ലിന് 8 രൂപയാണ് നല്‍കുന്നതെങ്കില്‍ ഇവിടെ 14 രൂപയാണ്. ഇത് 20 രൂപയില്‍ അധികമാക്കണം എന്നാവശ്യപ്പെട്ടാണ് ചുമട്ടുതൊഴിലാളികള്‍ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും അസീസ് ആരോപിച്ചു. കേരളത്തില്‍ 13 സ്ഥലത്ത് തങ്ങള്‍ക്ക് സ്ഥാപനങ്ങൾ ഉണ്ടെന്നും അസീസ് ചൂണ്ടിക്കാട്ടി. അവിടെയെല്ലാം സിഐടിയു അടക്കം എല്ലാ യൂണിയനുകളും സഹകരിക്കുന്നുണ്ട്. വണ്ടൂരില്‍ മാത്രമാണ് പ്രശ്‌നം. വ്യാപാരം തുടരാന്‍ കഴിയാതെ ജീവനക്കാരെയും ചുമട്ടു തൊഴിലാളികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും അസീസ് വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement