Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയില്‍.

പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയില്‍.

കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതി, പരിക്കേറ്റ് ആശുപത്രിയില്‍. മുക്കത്ത് ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 
        ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
         ഈ യുവതി മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു . ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഈ സമയം പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് യുവതി പറഞ്ഞത്. ഹോട്ടല്‍ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്ക് എതിരെയാണ് കേസ്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement