Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ്, ഭക്ഷണ വിതരണ തൊഴിലാളി മരിച്ചു.

പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണ്, ഭക്ഷണ വിതരണ തൊഴിലാളി മരിച്ചു.
കോഴിക്കോട്: ഭക്ഷണ വിതരണ തൊഴിലാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. ചേവരമ്പലം ബൈപ്പാസ് ജങ്ഷനിലെ വെള്ളക്കെട്ടില്‍ വീണാണ് ഉമ്മളത്തൂർ സ്വദേശി മിഥുൻ ആണ് മരിച്ചത്. റോഡില്‍ പൈപ്പിടാനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. 
        രാത്രി ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്ന വഴി വെള്ളക്കെട്ടില്‍ വീണതാണ്. കുഴിക്ക് ചുറ്റും ആകെയുണ്ടായിരുന്നത് ബലമില്ലാത്ത ഒരു ചെറിയ ബാരിക്കേഡ് മാത്രമായിരുന്നു. ഈ സ്ഥലത്ത് മുന്‍പും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൃത്യമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയാണ് അപകടകാരണമെന്ന പരാതിയും ഉയരുന്നുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement