Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.

ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.



കൊച്ചി: ഫോര്‍ട്ടു കൊച്ചിയില്‍  ഓട്ടോറിക്ഷ മറിഞ്ഞ് പത്താക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. നാളെ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനിരിക്കെയാണ് അപകടം സംഭവിച്ചത്. അമരാവതി ധർമ്മശാല റോഡിൽ ജയറാം- ജെൻസി ദമ്പതികളുടെ മകൾ ദർശന ജയറാം (15) ആണ് മരിച്ചത്. 
      പരീക്ഷാത്തലേന്ന് അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുമ്പോഴായിരുന്നു അപകടം. ബസിന് സൈഡ് കൊടുത്തപ്പോൾ ഓട്ടോ മറിയുകയും ദർശന അടിയിൽ പെടുകയുമായിരുന്നു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു ദര്‍ശന. സഹോദരി രേവതി.

Post a Comment

0 Comments

Ad Code

Responsive Advertisement