Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തോമസ് കെ. തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനാകും.

തോമസ് കെ. തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനാകും.


മുംബൈ: തോമസ് കെ. തോമസ് എംഎല്‍എ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷനാകും. ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. പ്രഖ്യാപനം പിന്നീട് ഉണ്ടാകും. സംസ്ഥാന എന്‍സിപിയിലെ പ്രശ്നങ്ങള്‍ തീര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ശരദ് പവാര്‍ മുംബൈയിലേക്ക് വിളിപ്പിച്ചിച്ചിരുന്നു. ഈ യോഗത്തിലാണ് അദ്ധ്യക്ഷ പദവി സംബന്ധിച്ച തീരുമാനമായത്.
       മന്ത്രി എ.കെ. ശശീന്ദ്രന്‍, പി.സി. ചാക്കോ, തോമസ് കെ. തോമസ് എംഎല്‍എ എന്നിവരെയായിരുന്നു മുംബൈയിലേക്ക് വിളിപ്പിച്ചത്. തോമസ് കെ. തോമസിനെ പ്രസിഡന്റ് ആക്കണമെന്നതായിരുന്നു പി.സി. ചാക്കോ അനുകൂലികള്‍ ഒഴികെയുള്ളവരുടെ ആവശ്യം. നടപടികളുടെ ഭാഗമായി കേന്ദ്ര നിരീക്ഷകനായി ജിതേന്ദ്ര ആവാഡ് 25ന് സംസ്ഥാനത്തെത്തും. പി.സി. ചാക്കോ രാജിവെച്ചതോടെയാണ് തോമസ് കെ. തോമസിനെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement