Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരുവ് നായ്ക്കള്‍ ആക്രമിക്കാൻ ശ്രമിച്ച ഏഴ് വയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

തെരുവ് നായ്ക്കള്‍ ആക്രമിക്കാൻ ശ്രമിച്ച ഏഴ് വയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.


മലപ്പുറം: തെന്നലയില്‍ തെരുവ് നായ്ക്കള്‍ ആക്രമിക്കാൻ ശ്രമിച്ച ഏഴ് വയസുകാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അറയ്ക്കല്‍ സ്വദേശി സിദ്ദിഖിന്റെ മകൻ മുഹമ്മദ് ആഷിറാണ് രക്ഷപ്പെട്ടത്.
    കഴിഞ്ഞ ദിവസമാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. അയല്‍വാസിയുടെ വീട്ടിലേയ്ക്ക് വരുകയായിരുന്ന കുട്ടിയെയാണ് ഏഴ് തെരുവ് നായ്ക്കള്‍ കൂട്ടം ചേർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വീട്ടിന്റെ മുൻവശത്ത് എത്തിയ കുട്ടിക്ക് നേരെ കാർ പോ‌ർച്ചില്‍ നിന്ന നായ്ക്കള്‍ കുരച്ച്‌ പാഞ്ഞടുക്കുകയായിരുന്നു. ഇതു കണ്ട കുട്ടി നിലവിളിച്ച്‌ വീടിന്റെ അടുക്കള ഭാഗത്തേയ്ക്ക് ഓടി. കുട്ടിയുടെ നിലവിളി കേട്ട സ്ത്രീകള്‍ പുറത്തിറങ്ങി ശബ്ദമുണ്ടാക്കിയതോടെയാണ് നായ്ക്കള്‍ തിരിഞ്ഞോടിയത്. കുട്ടി നന്നായി ഭയപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement