Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.


മൂന്നാർ: ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. മൂന്നാറില്‍ നിന്ന് വട്ടവടയിലേക്ക് പോകുന്ന റോഡില്‍ എക്കോ പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ സ്‌ക്കോട്ട് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും വിനോദയാത്രയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്. രണ്ട് പെൺകുട്ടികൾ ആണ് മരിച്ചിരിക്കുന്നത്. കേരള രജിസ്‌ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 45 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. 
        കുണ്ടള ഡാം സന്ദര്‍ശിയ്ക്കാന്‍ പോകുന്നതിനിടെ ബസ് എക്കോ പോയിന്റ് സമീപം വളവില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. 

Post a Comment

0 Comments

Ad Code

Responsive Advertisement