Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെറ്റായ ആചാരങ്ങൾ തിരുത്താൻ സർക്കാർ ഇനിയും മടിക്കരുത്: സ്വാമി സച്ചിദാനന്ദ സ്വാമികൾ.

തെറ്റായ ആചാരങ്ങൾ തിരുത്താൻ സർക്കാർ ഇനിയും മടിക്കരുത്: സ്വാമി സച്ചിദാനന്ദ സ്വാമികൾ.

തിരു.: തെറ്റായ ആചാരങ്ങൾ തിരുത്തുന്നതിനു സർക്കാർ ഇനിയും കാലതാമസമുണ്ടാക്കരുതെന്ന് ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് ശ്രീമദ് സച്ചിദാനന്ദ സ്വാമികൾ. അരുവിപ്പുറം ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ 137-ാം വാർഷികച്ചടങ്ങുകൾ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
          തന്ത്രിമാർ അനുവദിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് പല അനാചാരങ്ങളും ഇപ്പോഴും  പിന്തുടർന്നു പോരുന്നത്. ശ്രീനാരായണഗുരു തന്ത്രിയുടെ അനുവാദം വാങ്ങിയല്ല അരുവിപ്പുറത്തെ പ്രതിഷ്ഠ നടത്തിയത്, ക്ഷേത്രപ്രവേശന വിളംബരം നടത്തിയതും തന്ത്രിമാരുടെ അനുവാദം വാങ്ങിയല്ല. അതുപോലെ ഉടുപ്പിട്ട് ക്ഷേത്രത്തിനകത്ത് കയറാൻ പാടില്ലെന്ന കാര്യത്തിലും മാറ്റമുണ്ടാകണമെന്നും അതിനായി സർക്കാർ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement