Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.

തിരു.: ആർഎൽവി രാമകൃഷ്ണനെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ സത്യഭാമയ്ക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. രാമകൃഷ്ണനെ ഉദ്ദേശിച്ച് തന്നെയാണ് സത്യഭാമ സംസാരിച്ചതെന്നും പട്ടികജാതിക്കാരനെന്ന ബോധ്യത്തോടെയാണ് അധിക്ഷേപം നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. അഭിമുഖം സംപ്രേഷണം ചെയ്ത യൂട്യൂബ് ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയും കേസില്‍ പ്രതിയാണ്.

         താന്‍ ഉദ്ദേശിച്ചതു രാമകൃഷ്ണനെ അല്ലെന്നായിരുന്നു സത്യഭാമയുടെ വാദം.എന്നാൽ, അഭിമുഖത്തില്‍ സത്യഭാമ നല്‍കുന്ന സൂചനകളും ബന്ധപ്പെട്ട സാക്ഷികളുടെ മൊഴികളും ശേഖരിച്ചാണ് രാമകൃഷ്ണനെ തന്നെയാണ് അധിക്ഷേപിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കുറ്റം തെളിഞ്ഞാല്‍ പരമാവധി 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement