Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.

ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു.

തിരുവല്ല: ശിവരാത്രി മഹോത്സവം കഴിഞ്ഞ് മടങ്ങവേ മാന്നാര്‍ ഇരമത്തൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. ചെന്നിത്തല ഒന്നാം വാര്‍ഡ് പറയങ്കേരി കാരാത്തറയില്‍ പുത്തന്‍ വീട്ടില്‍ അജിതിന്റെ മകന്‍ ജഗന്‍ (23) ആണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ടു പേരെ വെന്റിലേറ്ററിലേക്ക് മാറ്റി. പരിക്കേറ്റവർ ആശുപ്രതിയില്‍ ചികിൽസയിലാണ്. 
         മാന്നാറിലെ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം കഴിഞ്ഞ് തിരികെ മടങ്ങുംവഴി ഇന്നലെ രാത്രിയായിരുന്നു അപകടം. രണ്ട് ബൈക്കുകളില്‍ സഞ്ചരിച്ച ആറ് പേരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇരുബൈക്കുകളും പൂര്‍ണ്ണമായി തകര്‍ന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement