Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശിവരാത്രി ഉത്സവത്തിനിടെ ക്ഷേത്രത്തിൽ തീപിടുത്തം.

ശിവരാത്രി ഉത്സവത്തിനിടെ ക്ഷേത്രത്തിൽ തീപിടുത്തം.


തിരു.: ശിവരാത്രി ഉത്സവത്തിനിടെ ക്ഷേത്രത്തിൽ തീപിടുത്തം. ഇടവ മാന്തറ ക്ഷേത്രത്തിലാണ് തീപിടുത്തം ഉണ്ടായത്. ശിവരാത്രി ഉത്സവത്തിനിടെ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വെടിക്കെട്ടിനിടെ തീപ്പൊരി പന്തലിൽ വീണതാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ക്ഷേത്രത്തോട് ചേർന്നുള്ള താത്ക്കാലിക പന്തൽ കത്തി നശിച്ചു. 
തീ നിയന്ത്രണ വിധേയമായി. ആർക്കും പരിക്കോ ആളപായമോ ഇല്ല.
           ഓല മേഞ്ഞ താത്ക്കാലിക പന്തലാണ് പൂർണ്ണമായും കത്തിനശിച്ചത്. ശിവരാത്രി ആഘോഷമായതിനാൽ ക്ഷേത്രത്തിൽ നിരവധി പേരുണ്ടായിരുന്നു. അഗ്നിശമനസേന ഉടനെ സ്ഥലത്തെത്തി തീയണച്ചതോടെ വലിയ ദുരന്തം ഒഴിവായി.

Post a Comment

0 Comments

Ad Code

Responsive Advertisement