ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ മില്‍കിപുറിലും തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലും നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. മില്‍കിപുറില്‍ ബിജെപി സ്ഥാനാര്‍ത്ഥി ചന്ദ്രഭാനു പാസ്വാനും ഈറോഡ് ഈസ്റ്റില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥി വി.സി. ചന്ദ്രകുമാറും വിജയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫൈസാബാദ് സീറ്റിൽ നിന്ന് സമാജ്‍വാദി പാർട്ടി നേതാവ് അവധേഷ് പ്രസാദ് വിജയിച്ചതിനു പിന്നാലെ, മിൽകിപുർ എംഎൽഎ സ്ഥാനം രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ്. ഇളങ്കോവൻ അന്തരിച്ചതിനെ തുടർന്നാണ് ഈറോഡ് ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്. കോൺഗ്രസിന്റെ സീറ്റ് ഡിഎംകെ ഏറ്റെടുക്കുകയായിരുന്നു.
0 Comments