Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എഐയിലും ജെൻ എഐയിലും ഡാറ്റ സയൻസിലും സൗജന്യ പരിശീലനം.

എഐയിലും ജെൻ എഐയിലും ഡാറ്റ സയൻസിലും സൗജന്യ പരിശീലനം.

കൊച്ചി: ഐടി മേഖലയിൽ ഉയർന്ന വേതനം ലഭിക്കുന്ന വിവിധ കോഴ്സുകളിലേക്കുള്ള സൗജന്യ ഐടി ഓറിയൻ്ററേഷൻ പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദ/ ബിരുദാനന്തരധാരികളായ      പതിനെട്ടിനും ഇരുപത്തിയഞ്ചിനും  ഇടയിൽ പ്രായമുള്ളവർക്ക്  അപേക്ഷിക്കാം. ബിരുദ/ ബിരുദാനന്തര അവസാനവർഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ്  ലഭിക്കുന്നതായിരിക്കും. ഐടി മേഖലയിൽ ഉയർന്ന വേതനം ലഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ജനെറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ  എഐ), പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റ സയൻസ്, ഡാറ്റ അനലിറ്റിക്സ് എന്നീ വിഷയങ്ങളിലായാണ് അഞ്ചു ദിവസത്തെ സൗജന്യ പരിശീലനം  നടക്കുന്നത്.
       ടെക്നോവാലി സോഫ്റ്റ്‌വെയർ ഇന്ത്യയുടെ അക്കാദമിക് വിഭാഗമായ  ടെക്നോവാലി ടെക്നോളജി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലാണ് സൗജന്യ ഐടി ഓറിയൻ്ററേഷൻ പ്രോഗ്രാം നടക്കുന്നത്. ഫെബ്രുവരി അവസാന വാരം നടക്കുന്ന സൗജന്യ ക്ലാസ്സിൽ പങ്കെടുക്കുന്നതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷന് https://forms.gle/v71Fc8Noyr8ixR4s6  എന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്  9745218777 എന്ന ഫോൺ നമ്പരിൽ വിളിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement