Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെജ്രിവാൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാതെ വന്ന അവസരവാദി: ജി. സുധാകരൻ.

കെജ്രിവാൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാതെ വന്ന അവസരവാദി: ജി. സുധാകരൻ.


അമ്പലപ്പുഴ: കെജ്രിവാൾ ഒരു തത്വങ്ങളുമില്ലാത്ത അവസരവാദി ആണെന്ന് മുൻ മന്ത്രി ജി. സുധാകരൻ.
ആർട്ടിസ്റ്റ് കേശവൻ പുരസ്കാര സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണിമാളികയുണ്ടാക്കി താമസം തുങ്ങിയ കെജ്രിവാൾ, ഒരു തുള്ളി  വിയർപ്പ് പോലും ഒഴുക്കാതെ, ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാതെ വന്ന് സ്വയം ബൂസ്റ്റ് ചെയ്ത് വന്നയാളാണ്. കൃത്രിമ ഇമേജ് സ്യഷ്ടിച്ച് രാജ്യത്തെ കീഴടക്കാൻ ശ്രമിച്ചയാളുടെ ദയനീയ പതനം ഇത്തരത്തിൽ ചിന്തിക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പാണ്. ജനങ്ങൾ പ്രത്യയ ശാസ്ത്രങ്ങളെയും അതിലൂടെ ഉയർന്നുവന്ന നേതാക്കളെയുമാണ് സ്നേഹിച്ചത്. രാഷ്ട്രീയ പ്രസ്‌ഥാനങ്ങളുടെ ഉത്തരവാദിത്തങ്ങൾ എങ്ങനെ നിറവേറ്റപ്പെടുന്നുവെന്നത് ജനങ്ങൾ പരിശോധിക്കണം. ഒരു തത്വശാസ്ത്രവുമില്ലാതെ അവസരവാദപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർ അധികകാലം വിജയിക്കില്ല. അവരുടെ പൊള്ളത്തരം ജനങ്ങൾ കണ്ടുപിടിക്കും. മൂന്ന് തവണ മുഖ്യമന്ത്രിയായ കെജ്രിവാളിന് സ്വന്തം സീറ്റ് പോലും നിലനിർത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
    നാടകരചയിതാവും സംവിധായകനും സ്റ്റേജ് ലൈറ്റ് ഡിസൈനറുമായ ഗോപിനാഥ് കോഴിക്കോടിന്  ജി. സുധാകരൻ പുരസ്കാരം സമർപ്പിച്ചു.  ഇരുപത്തയ്യായിരം രൂപയും ആർട്ടിസ്റ്റ് സുജാതൻ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. സമ്മേളനം കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്തു. ചെയർമാൻ അമ്പലപ്പുഴ സി. രാധാക്യഷ്ണൻ അദ്ധ്യക്ഷനായി. രംഗശില്പി കെ.കെ. രാജപ്പൻ, നാടക നടൻ ശിവൻ അയോദ്ധ്യ, നാടക രംഗ ക്രമീകരണ കലാകാരൻ പ്രഭാകരൻ, ചുമർ ചിത്രകലാകാരി അനു അമൃത, നാടകനടൻ ആന്റണി മാത്യു പൂജ, പുസ്തക രചയിതാവ് അലിയാർ പുന്നപ്ര എന്നിവരെ ആദരിച്ചു. പയ്യന്നൂർ മുരളി, സുദർശൻ വർണ്ണം, ആർട്ടിസ്റ്റ് സുജാതൻ, പ്രശാന്ത് പുതുക്കരി, നെടുമുടി അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement