Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പ്പോര്.

നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പ്പോര്.


തിരു.: നിയമസഭയില്‍ സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്പ്പോര്. ഇന്ന് അടിയന്തര പ്രമേയ അവതരണത്തിനിടെയാണ് സംഭവം. നിയമസഭയില്‍ സ്പീക്കർ തന്‍റെ പ്രസംഗം തുടർ‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ പ്രതിപക്ഷ നേതാവാണ് ആദ്യം രംഗത്തെത്തിയത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസ്സപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എ.എൻ. ഷംസീർ, ആരോപണം നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പിന്നാലെ സഭ കലുഷിതമായി. ഇതോടെ സഭയിലെ ഓഡിയോ മ്യൂട്ട് ചെയ്തു. പിന്നീട് സഭാ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാ‍ർച്ച്‌ മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.
       എസ്‌സി / എസ്‌ടി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ടും സ്കോളർഷിപ്പുകള്‍ക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റില്‍ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എ.പി. അനില്‍കുമാർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement