Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടി.പി. വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ച് സർക്കാർ.

ടി.പി. വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ അനുവദിച്ച് സർക്കാർ.

തിരു.: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് നിരവധി ദിവസങ്ങൾ പരോൾ അനുവദിച്ച് സർക്കാർ. 2016ൽ എൽഡിഎഫ് സർക്കാർ അധികാരമേറ്റതു മുതൽ കേസിലെ മൂന്നു പ്രതികൾക്ക് 1,000 ദിവസത്തിലേറെ പരോൾ അനുവദിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആറു പ്രതികൾക്ക് 500 ദിവസത്തിലധികം പരോൾ നൽകിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
         കെ.സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സജിത്ത് എന്നിവർക്കാണ് 1000 ദിവസത്തിലേറെ പരോൾ ലഭിച്ചത്. രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം എന്നിങ്ങനെയാണ് പരോൾ ലഭിച്ചത്. ടി.കെ. രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിർമാണി മനോജിന് 851, എം.സി. അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോൾ ലഭിച്ചു. 

Post a Comment

0 Comments

Ad Code

Responsive Advertisement