Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് നാളെ തുടക്കം.

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിന് നാളെ തുടക്കം. 

കോഴഞ്ചേരി113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി രണ്ടു മുതൽ ഒൻപതു വരെ പമ്പാ മണൽ പുറത്ത് നടക്കും. സമ്മേളന നഗരിയിലെ കെടാവിളക്കിൽ കൊളുത്തുന്നതിനായുള്ള ദീപവുമായി  പത്മന ആശ്രമത്തിൽ നിന്നും ആരംഭിച്ച ദീപപ്രയാണ ഘോഷയാത്രക്ക് തുടക്കമായി. ഹിന്ദുമത പരിഷത്തിനുള്ള  ഒരുക്കങ്ങൾ പൂർത്തിയാകുന്നതായി ഭാരവാഹികൾ അറിയിച്ചു. 

           രണ്ടാം തീയതി ഞായറാഴ്ച രാവിലെ 11ന് കൊല്ലം പന്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതി പ്രയാണ ഘോഷയാത്രയും എഴുമറ്റൂർ ശ്രീ പരമഭട്ടാരക ആശ്രമത്തിൽ നിന്നുമുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവിൽ നിന്നുള്ള പതാക ഘോഷയാത്രയും സദാനന്ദപുരം അവധൂതാശ്രമത്തിൽ നിന്നുള്ള പദയാത്രയും ചെറുകോൽപ്പുഴയിൽ സമാന്വയിച്ചു വിദ്യാധിരാജ സ്മൃതി മണ്ഡപത്തിൽ എത്തിച്ചേരും. തുടർന്ന് വിദ്യാധിരാജ നഗറിൽ ഭദ്രദീപം തെളിച്ച് ഛായാചിത്ര പ്രതിഷ്ഠ നടത്തി ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പതാക ഉയർത്തുന്നതോടുകൂടി ഈ വർഷത്തെ പരിഷത്തിന് തുടക്കമാകും. നാലിന് നടക്കുന്ന സമ്മേളന സഭയുടെ ഉദ്ഘാടനം ഗവർണ്ണർ രാജേന്ദ്ര അർലേക്കർ നിർവ്വഹിക്കും.

         ഫെബ്രുവരി 3 തിങ്കളാഴ്ച ദാർശനിക സഭ, ധർമ്മാചാര്യസഭ എന്നിവയും നാലിന് മാധ്യമവിചാരവും അയ്യപ്പഭക്ത സമ്മേളനവും നടക്കും. 5ന് ഉച്ചയ്ക്ക് ശേഷം 3.30ന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനം ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവത് ഉദ്ഘാടനം ചെയ്യും. 6ന് ഉച്ചയ്ക്ക് ശേഷം 3.30ന് പരിസ്ഥിതി- സാംസ്കാരിക സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. 7ന് ആചാര്യ അനുസ്മരണ സമ്മേളനവും എട്ടിനു യൂത്ത് പാർലമെൻ്റും വനിതാ സമ്മേളനവും ഒൻപതിനു സമാപന സഭയും നടക്കും. സമാപന സഭ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. 

Post a Comment

0 Comments

Ad Code

Responsive Advertisement