Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സമൂഹത്തെ നേർവഴിക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് മാധ്യമ സമൂഹം: അഡ്വ. പി. ഐഷ പോറ്റി.

സമൂഹത്തെ നേർവഴിക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് മാധ്യമ സമൂഹം: അഡ്വ. പി. ഐഷ പോറ്റി.


കൊട്ടാരക്കര: സമുഹത്തെ നേർവഴിക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നവരാണ് മാധ്യമ സമൂഹമെന്നും അവർക്ക് ആവശ്യമായ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും മുൻ എംഎൽഎ അഡ്വ. പി. ഐഷ പോറ്റി പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ദേശീയ ട്രേഡ് യൂണിയനായ ഇൻഡ്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിന്റെ (IFWJ) സംസ്ഥാനതല മെമ്പർഷിപ്പ് കാംപയിൻ പ്രസ്സ് ക്ലബ്ബിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.   
            മുൻ കാലങ്ങളിൽ പത്രപ്രവർത്തകർക്ക് ഉണ്ടായിരുന്ന എല്ലാ പ്രിവിലേജസും തിരികെ കൊണ്ടു വരണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനയുടെ വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. വർക്കിംങ് പ്രസിഡന്റ് എ.പി. ജിനൻ മുഖ്യപ്രഭാഷണം നടത്തി. രാജേഷ് വി. പിള്ള, കുരീപ്പുഴ ഷാനവാസ്, കോട്ടയം പത്മകുമാർ, മണിയാർ വിജയൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.പി. ജിനൻ (പ്രസിഡന്റ്), ചെമ്പകശ്ശേരി ചന്ദ്രബാബു (വൈസ് പ്രസിഡന്റ്), ഷെമീർ പെരുമറ്റം (ജനറൽ സെക്രട്ടറി), എ. അബുബക്കർ (ട്രഷറർ), ബാദുഷ തെക്കൻസ്റ്റാർ (സെക്രട്ടറി), രാജൻ വി. പൊഴിയൂർ, നിബിൻ, പോളി വടക്കൻ, മെഹമൂദ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement