Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം; കൊടിയേറ്റ് ഇന്ന്.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം; കൊടിയേറ്റ് ഇന്ന്.

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രോത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ 10.45നു ക്ഷേത്രം തന്ത്രി കണ്ഠ‌ര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിൽ കണ്ഠര് ബ്രഹ്‌മദത്തൻ, മേൽശാന്തി ഇങ്ങേത്തല രാമൻ സത്യൻ നാരായണൻ എന്നിവർ ചേർന്നു കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും.
         എട്ടാം ഉത്സവദിനമായ മാർച്ച് ആറിന് അർദ്ധരാത്രിയിലാണു ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. മാർച്ച് എട്ടിന് ആറാട്ടോടെ, പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം സമാപിക്കും.
      കൊടിയേറ്റിനെത്തുടർന്നു കലാപരി പാടികളുടെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. 

Post a Comment

0 Comments

Ad Code

Responsive Advertisement