Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ക്രിസ്തുമസ് - പുതുവത്സര ബമ്പറിൻ്റെ രണ്ടാം സമ്മാനമായ ഒരു കോടി നേടി ഓട്ടോ തൊഴിലാളികൾ.

ക്രിസ്തുമസ് - പുതുവത്സര ബമ്പറിൻ്റെ രണ്ടാം സമ്മാനമായ ഒരു കോടി നേടി ഓട്ടോ തൊഴിലാളികൾ.

കോട്ടയം: ക്രിസ്തുമസ് - പുതുവത്സര ബമ്പറിൻ്റെ രണ്ടാം സമ്മാനമായ ഒരു കോടി നേടി കോട്ടയം നഗരത്തിലെ ഓട്ടോ തൊഴിലാളികൾ. കോടിമത പള്ളിപ്പുറത്തുകാവ് ഓട്ടോറിക്ഷാ സ്റ്റാൻഡിലെ നാല് ഡ്രൈവർമാർ ചേർന്നെടുത്ത എക്സ്എച്ച് 340460 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടായത്.
        വാരിശ്ശേരി സ്വദേശിയായ വില്പനക്കാരനിൽ നിന്നാണ് ഓട്ടോ ഡ്രൈവർമാരായ ബിജു, ഷമീർ, വിനോദ്, പ്രസാദ് എന്നിവർ 100 രൂപ വീതം ഷെയർ ഇട്ട് 400 രൂപയ്ക്ക് ക്രിസ്തുമസ് -പുതുവത്സര ബമ്പർ വാങ്ങിയത്. ഫലം പ്രഖ്യാപിച്ചതിൻ്റെ പിറ്റേ ദിവസം പത്രത്തിൽ നോക്കിയപ്പോൾ നമ്പർ കണ്ണിൽ പെട്ടില്ല. മൊബൈലിൽ എടുത്ത ടിക്കറ്റിൻ്റെ ഫോട്ടോ വച്ച് പിന്നീട് വലിയ സമ്മാന തുകകൾ വീണ്ടും പരിശോധിച്ചപ്പോഴാണ് രണ്ടാം സമ്മാനം തങ്ങൾക്കാണ് ലഭിച്ചതെന്നുള്ള വലിയ ഭാഗ്യം തിരിച്ചറിഞ്ഞത്. ടിക്കറ്റ് കോടിമത സഹകരണ ബാങ്കിൽ ഏൽപ്പിച്ചു. 
         സമ്മാനം അടിച്ചതോടെ വലിയ പ്രതീക്ഷകളിലാണ് നാലു പേരും. കടബാധ്യതകൾ തീർക്കണം, വാടക വീട്ടിൽ നിന്നും ചെറുതെങ്കിലും ഒരു സ്വന്തം ഒരു ഭവനം, കൂലി ഓട്ടോ മാറ്റി സ്വന്തമായി ഓട്ടോറിക്ഷ വാങ്ങണം അങ്ങനെ സാധാരണക്കാരന്റെ വലിയ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുന്ന സന്തോഷത്തിലാണ് ഇവർ.

Post a Comment

0 Comments

Ad Code

Responsive Advertisement