Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ മരിച്ചു; ആത്മമഹത്യയെന്ന് സംശയം.

മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ മരിച്ചു; ആത്മമഹത്യയെന്ന് സംശയം.


തിരു.: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടർ മരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് നാഗര്‍കോവില്‍ സ്വദേശിനി ഡോ. ആര്‍. അനസൂയ ആണ് മരിച്ചത്. എലിവിഷം കഴിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ച നിലയില്‍ ഇന്നലെയാണ് ഡോ. അനസൂയയെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിക്കുന്നത്. അര്‍ദ്ധരാത്രിയോടെ മരിച്ചു.
        ഭര്‍ത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി ലൈനില്‍ വാടകയ്‌ക്ക് താമസിച്ചു വരുകയായിരുന്നു ഡോ. അനസൂയ. കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാഗര്‍കോവിലേക്ക് കൊണ്ടുപോയി.

Post a Comment

0 Comments

Ad Code

Responsive Advertisement