Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ചേന്ദമംഗലം കൂട്ടക്കൊല: റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ്, കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും.

ചേന്ദമംഗലം കൂട്ടക്കൊല: റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പൊലീസ്, കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും.


കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ ഒരു പ്രതി മാത്രമാണ് ഉള്ളത്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു റിതു എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. 
        റിതുവിന് മാനസിക വിഭ്രാന്തി ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. ആക്രമണം നടക്കുന്ന സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപത്രത്തിലുണ്ട്. നൂറിലധിക സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയ്യാറാക്കിയിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement