Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിൻ്റെ ലോകനാടക ദിനാഘോഷം മാർച്ച് 26ന്.

നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിൻ്റെ ലോകനാടക ദിനാഘോഷം മാർച്ച് 26ന്. 


തിരു: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ നമ്മൾ നാടകക്കാർ തിയേറ്റർ ഗ്രൂപ്പിൻ്റെ ലോകനാടക ദിനാഘോഷം മാർച്ച് 26ന് പൂജപ്പുര ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ വിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവൻകുട്ടി ഉത്ഘാടനം ചെയ്യും. സംഘടനയുടെ പ്രസിഡൻ്റ് തിട്ടമംഗലം ഹരിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ സി.ആർ. മഹേഷ് എംഎൽഎ, വി.വി. രാജേഷ്, കൊല്ലം തുളസി, മാല തോപ്പിൽ എന്നിവർ പങ്കെടുക്കും. പ്രഥമ കൊച്ചുപ്രേമൻ സ്മാരക പുരസ്കാരം, കലാകാരന്മാരെ ആദരിക്കൽ, ചികിത്സാ ധനസഹായ വിതരണം എന്നിവ ചടങ്ങിൽ നടക്കുന്നതാണ്. ഉദയൻ കലാനികേതൻ സ്വാഗതവും ജഗതി രാജേന്ദ്രൻ നന്ദിയും രേഖപ്പെടുത്തും. തുടർന്ന് കൊല്ലം ആത്മമിത്രയുടെ വർണ്ണശലഭങ്ങൾ എന്ന നാടകം അവതരിപ്പിക്കുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement