Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുനിത വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിലെത്തി.

സുനിത വില്യംസും സംഘവും സുരക്ഷിതമായി ഭൂമിയിലെത്തി. 

ഫ്ലോറിഡ: അനിശ്ചിതമായി തുടർന്ന ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശ ജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി. ഇന്ത്യൻ സമയം ബുധനാഴ്ച‌ പുലർച്ചെ മൂന്നരയോടെ മെക്സിക്കോ ഉൾക്കടലിലാണ് ഡ്രാഗൺ പേടകം സുരക്ഷിതമായി ലാൻഡ് ചെയ്ത‌ത്. സ്പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലെത്തി, പേടകത്തിനുള്ളിലെ നാല് യാത്രികരേയും കപ്പലിലേക്ക് മാറ്റി. പേടകത്തിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനു മുൻപ് ഒരു നിമിഷം അവരെ നിവർന്നു നിൽക്കാൻ അനുവദിച്ചിരുന്നു. സുനിത വില്യംസുൾപ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു
        4.25ഓടെ നാലു ബഹിരാകാശ യാത്രികരും പേടകത്തിനു പുറത്തെത്തി. ഇവരെ പ്രത്യേക സ്ട്രച്ചറിൽ മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടു പോയി. നാലു പേരും പുറത്തിറങ്ങിയത് നിറഞ്ഞ ചിരിയോടെയായിരുന്നു. ചുറ്റിലും കൂടിയവർ സ്വീകരിച്ചത് നിറഞ്ഞ കൈയ്യടികളോടെയും. ഡ്രാഗൺ ക്യാപ്‌സൂൾ ഭൂമിയിലേക്ക് സുരക്ഷിതമായി ഇറക്കുന്ന ദൗത്യം വിജയകരമായിത്തന്നെ പൂർത്തിയായിരിക്കുന്നു. തുടർന്ന് ഇവരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനായി, നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്ക് ഹെലികോപ്റ്ററിൽ കൊണ്ടുപോയി.

Post a Comment

0 Comments

Ad Code

Responsive Advertisement