Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; യാത്രക്കാർക്ക് ഗുരുതര പരിക്ക്.

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി; യാത്രക്കാർക്ക് ഗുരുതര പരിക്ക്.
ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി. കമാഖ്യ എക്സ്പ്രസ്സിന്റെ 11 എസി കോച്ചുകളാണ് ഇന്ന് രാവിലെ 11.45 ഓടെ പാളം തെറ്റിയത്. കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. എട്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
        അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്നും സിപിആർഒ അശോക് കുമാർ മിശ്ര അറിയിച്ചു. എൻഡിആർഎഫും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതർ അറിയിച്ചു. 
      അതേസമയം, അപകടത്തെ തുടർന്ന് ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement