Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.

മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ.
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ  നാളെ (മാർച്ച് 31, തിങ്കൾ) കേരളത്തിൽ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി  കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ എന്നിവർ അറിയിച്ചു.
        പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായതോടെയാണ് പ്രഖ്യാപനം. ഹിജ്റ വർഷത്തിലെ 10-ാം മാസമായ ശവ്വാലിലെ ആദ്യ ദിനമാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.
         റംസാൻ മാസത്തിലെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് ഇസ്ലാംമത വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.


Post a Comment

0 Comments

Ad Code

Responsive Advertisement