Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു.

ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു. 


കൊച്ചി: പെരുമ്പാവൂരിൽ ഏഴ് വയസ്സുകാരൻ കുളത്തില്‍ വീണ് മരിച്ചു. കുറുപ്പുംപടി പൊന്നിടായി അമ്പിളി ഭവനില്‍ സജീവ്, അമ്പിളി ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് ആണ് മരിച്ചത്.
         രാവിലെ മൂത്ത കുട്ടിയെ സ്കൂള്‍ ബസിൽ കയറ്റിവിടാൻ റോഡിലേക്ക് വന്ന അമ്മയോടൊപ്പം സിദ്ധാർത്ഥും ഉണ്ടായിരുന്നു. പിന്നീട് കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസില്‍ വിവരമറിയിച്ചു. കുറുപ്പുംപടി പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലനൊടുവില്‍ ഇവരുടെ വീടിന് തൊട്ടടുത്ത് മീൻ വളർത്തുന്നതിനായി ഉണ്ടാക്കിയ കുളത്തില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തുതുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. ഏതാനും ദിവസങ്ങള്‍ മുൻപാണ് മീൻ വളർത്തുന്നതിനായി ജെസിബി ഉപയോഗിച്ച്‌ ഇവിടെ കുളം താഴ്ത്തിയത്. ഇന്നും ജെസിബി ഉണ്ടാകുമെന്ന് കരുതി, കുട്ടി കുളക്കരയിലേക്ക് പോയപ്പോള്‍ കാല്‍വഴുതി വെള്ളത്തില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments

Ad Code

Responsive Advertisement