Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.

ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു.


പാലാ: ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. ഇടമറ്റം മുകളേൽ ഗോപാലകൃഷ്ണ‌ൻ നായരുടെ മകൻ രാജേഷ് (43) ആണ് മരിച്ചത്. 
       ഇന്ന് രാവിലെ 7.15ന് ഇടമറ്റം ചീങ്കല്ല് ജംങ്ഷന് സമീപം ചേറ്റുതോട് നിന്നും പാലായ്ക്ക് വരുകയായിരുന്ന കൂറ്റാരപ്പളളിൽ ബസാണ് അപകടത്തിൽപ്പെട്ടത്. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് പോകുകയായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. 
       ബസിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോയ ഇടമറ്റം സ്‌കൂളിലെ വിദ്യാർത്ഥികൾക്കും പരിക്കേറ്റിട്ടുണ്ട്. ഡ്രൈവർ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ബസിന്റെ നിയന്ത്രണം നഷ്ടമായത്. പ്രമേഹ രോഗിയായ ഡ്രൈവർ രാജേഷ്, രോഗം മൂർഛിച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് ബസ് തെങ്ങിലിടിച്ച് നിൽക്കുകയായിരുന്നു. പതിനഞ്ചോളം യാത്രക്കാർക്ക് പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റവരെ പാലാ ഗവ. ജനറൽ ആശുപത്രിയിലും മറ്റുള്ളവരെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement