ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം ഇന്ന് ആരംഭിക്കും. രാത്രി എട്ട് മണിക്കാണ് കൊടിയേറ്റ് നടക്കുക. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേഷ് നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരത്തിൽ സപ്തവർണക്കൊടിയേറ്റും. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആനയോട്ടവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം നടക്കുന്നത്. മഞ്ജുളാൽ പരിസരത്തു നിന്ന് ക്ഷേത്ര സന്നിധിയിലേക്കാണ് ആനയോട്ടം. 10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് 19ന് സമാപിക്കും. 18ന് രാത്രി 10 മണിക്ക് പള്ളിവേട്ട നടക്കും. 19ന് രാത്രി 10നും 11നും ഇടയിലാണ് ആറാട്ട്.
0 Comments