Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാര്‍ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി ഡോക്ടര്‍ മരിച്ചു.

കാര്‍ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി ഡോക്ടര്‍ മരിച്ചു.


തൃശൂർ: കൊടുങ്ങല്ലൂരില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഡോക്ടര്‍ മരിച്ചു. എസ്എന്‍ പുരത്ത് ദേശീയപാതയില്‍ ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരനായ കൊല്ലം കടപ്പാക്കട, എന്‍ടിവി നഗറില്‍ അല്‍ സാറാ നിവാസില്‍ ഡോ. പീറ്റര്‍ (56) ആണ് മരിച്ചത്. എസ്എന്‍ പുരം പൂവ്വത്തുംകടവ സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയിരുന്ന കാര്‍ മുന്നില്‍ പോയിരുന്ന ലോറിക്ക് പിന്നിലാണ് ഇടിച്ചത്. 
       സാരമായി പരിക്കേറ്റ പീറ്ററിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. സൂസനെ പരിക്കുകളോടെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മതിലകം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement