Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തി വിദ്യാർത്ഥികൾ.

പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തി വിദ്യാർത്ഥികൾ. 
പത്തനംതിട്ട: പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തി നാല് വിദ്യാർത്ഥികൾ. കോഴഞ്ചേരി നഗരത്തിലെ സ്കൂളിലാണ് ഇന്നലെ വിദ്യാർത്ഥികൾ മദ്യവുമായി എത്തിയത്. പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്. ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികൾക്ക് മദ്യം ആര് വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും. കൂടാതെ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകാനും തയ്യാറാവുകയാണ് ആറന്മുള പോലീസ്.

Post a Comment

0 Comments

Ad Code

Responsive Advertisement