Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിന് എംജി സർവകലാശാല കലാകിരീടം.

തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിന് എംജി സർവകലാശാല കലാകിരീടം.


തൊടുപുഴ: തൃപ്പൂണിത്തുറ ആർഎൽവി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിന് എംജി സർവകലാശാലയുടെ കലാകിരീടം. 14 വർഷങ്ങൾക്കു ശേഷമാണ് ആർഎൽവി കോളേജിന് വീണ്ടും കലാകിരീടം ലഭിക്കുന്നത്.
         വാശിയേറിയ പോരാട്ടത്തിനൊടുവിൽ എറണാകുളത്തെ നാല് കോളേജുകളെ ഫോട്ടോ ഫിനിഷിലൂടെ പിൻതള്ളിയാണ് ആർഎൽവി ചാമ്പ്യൻമാരായത്. എറണാകുളം സെയ്ൻറ് തെരേസാസാണ് റണ്ണറപ്പ്. തേവര എസ്എച്ച് കോളേജ് മൂന്നാം സ്ഥാനത്താണ്. മുൻവർഷത്തെ ചാമ്പ്യൻമാരായ എറണാകുളം മഹാരാജാസ് കോളേജ് നാലാം സ്ഥാനത്തായി. അവസാന നിമിഷം വരെ മഹാരാജാസായിരുന്നു മുന്നിൽ. 
        ഇതിനു മുൻപ് 2011ൽ എറണാകുളത്തു നടന്ന കലോത്സവത്തിൽ ആർഎൽവിയും എറണാകുളം സെയ്ന്റ് തേരേസാസും കിരീടം പങ്കുവെച്ചിരുന്നു. 2009ലും ആർഎൽവി ചാമ്പ്യൻമാരായിരുന്നു.
        ഏഴ് ദിവസമായി തൊടുപുഴ അൽഅസ്ഹർ കാമ്പസിലാണ് 'ദസ്തക്-അൺടിൽ ലാസ്റ്റ് ബ്രീത്ത്' എന്ന പേരിൽ കലോത്സവം അരങ്ങേറിയത്. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത ചലച്ചിത്രനടൻ ആസിഫ് അലി സമ്മാനദാനവും നിർവഹിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement