Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വർക്കർമാർ നടത്തുന്ന സമരം കടുപ്പിക്കുന്നു.

സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വർക്കർമാർ നടത്തുന്ന സമരം കടുപ്പിക്കുന്നു.

തിരു.: സെക്രട്ടേറിയറ്റ് പടിക്കല്‍ ആശാ വർക്കർമാർ നടത്തുന്ന സമരം കടുപ്പിക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ഇന്ന് കൂട്ട ഉപവാസം നടത്തും. സമരപ്പന്തലിലെ ആശമാർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാർ അറിയിച്ചു. നിലവില്‍ മൂന്ന് പേർ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവർക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.
      ഓണറേറിയം വർദ്ധിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായുള്ള അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement