Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നാട്ടിൽ ഇറങ്ങിയ കടുവയെ വെടിവെച്ചു കൊന്നു.

നാട്ടിൽ ഇറങ്ങിയ കടുവയെ വെടിവെച്ചു കൊന്നു.


ഇടുക്കി: ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ വെടിവെച്ചു കൊന്നു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ വെടിവെച്ചത്. 
       ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ കടുവ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചുകൊന്നിരുന്നു. പിന്‍കാലില്‍ പരിക്കേറ്റ കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ജനവാസ മേഖലയിലെത്തി വളര്‍ത്തു മൃഗങ്ങളെ കടിച്ചു കൊന്നത്. ലയത്തിനോട് ചേര്‍ന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടെത്തിയത്. എന്നാല്‍, മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇവിടെ ഇല്ലാത്തതിനാല്‍ മറ്റൊരു സ്ഥലത്തേക്ക് കടുവ നീങ്ങിയ ശേഷമാണ് വെടിവെച്ചത്. ആദ്യത്തെ  വെടി കൊണ്ടില്ല. തുടർന്ന് രണ്ടാമതും മയക്കുവെടി വെച്ചു. ഇത് കൊണ്ടെങ്കിലും കടുവ മയങ്ങിയില്ല, മാത്രമല്ല കടുവ വനപാലകരെ ആക്രമിക്കാനായി ചാടിയടുത്തു. ഒരു ഉദ്യോഗസ്ഥൻ്റെ ഷീൽഡും ഹെൽമെറ്റും തകർത്തതോടെ സ്വയരക്ഷയ്ക്കായി നിറയൊഴിക്കുകയായിരുന്നു. നാല് തവണ വെടിവെച്ചതിൽ ഒന്ന് കൊണ്ട കടുവ, ചത്തു വീഴുകയായിരുന്നു. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും പ്രത്യേകം പരിശീലനം ലഭിച്ച സംഘമാണ് വെടിയുതിർത്തത്. 


Post a Comment

0 Comments

Ad Code

Responsive Advertisement