Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു.

ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു.

കൊച്ചി: ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുനൂറിലധികം മലയാള ചിത്രങ്ങള്‍ക്കായി 700ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ആലപ്പുഴയിലെ മങ്കൊമ്പില്‍ ഗോവിന്ദൻ നായർ, ദേവകിയമ്മ ദമ്പതികളുടെ ഏക മകനാണ്. 
      തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നിരവധി ഇതരഭാഷാ ചിത്രങ്ങള്‍ക്ക് ഡയലോഗുകള്‍ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു മലയാളം പതിപ്പുകള്‍ക്കും വരികളും സംഭാഷണങ്ങളും രചിച്ചു. മഗീധര, ശ്രീരാമ രാജ്യം, ഈച്ച പോലുള്ള ബിഗ് ബജറ്റ് ഇതരഭാഷാ ചിത്രങ്ങളെ മലയാളത്തില്‍ മനോഹരമായി അവതരിപ്പിച്ചതില്‍ സുപ്രധാന പങ്ക് വഹിച്ചു. പ്രേം നസീർ കാലത്തെ ചിത്രങ്ങളില്‍ തുടങ്ങി പുതുതലമുറയുടെ ചിത്രങ്ങള്‍ക്ക് ഉള്‍പ്പെടെ അദ്ദേഹം ഗാനരചന നടത്തിയിട്ടുണ്ട്. വിമോചനസമരം ആണ് ആദ്യ ചിത്രം. സംവിധായകൻ ഹരിഹരനു വേണ്ടിയാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ക്ക് വരികള്‍ തീർത്തത്. മങ്കൊമ്പിന്റെ ഗാനങ്ങള്‍ക്ക് ഏറെയും ഈണമിട്ടത് എം.എസ്. വിശ്വനാഥൻ ആയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement