Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.


തിരു.: കേന്ദ്ര സർക്കാർ മാതൃകയിൽ വിവിധ മേഖലകളിൽ സമൂഹത്തിന് സമഗ്രസംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത സംസ്ഥാന പുരസ്‌കാരമായ 2024ലെ കേരള പുരസ്‌കാരങ്ങൾ ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാരവിതരണം.
        സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കേരളജ്യോതി പുരസ്‌കാരം പ്രൊഫ.എം.കെ. സാനുവിന് വേണ്ടി ചെറുമകൻ അനിൽ കൃഷ്ണൻ ഏറ്റുവാങ്ങി. സയൻസ്, എൻജിനീയറിങ് വിഭാഗത്തിലെ സമഗ്ര സംഭാവനക്കുള്ള കേരളജ്യോതി പുരസ്‌ക്കാരം ഐഎസ്ആർഒ മുൻ ചെയർമാൻ എസ്. സോമനാഥ് ഏറ്റുവാങ്ങി. കാർഷിക മേഖലയിലെ സമഗ്ര സംഭാവനക്ക് കേരളപ്രഭ പുരസ്‌കാരം ഭുവനേശ്വരിക്ക് സമ്മാനിച്ചു. കലാമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കലാമണ്ഡലം വിമലാ മേനോനും ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ഡോ. ടി.കെ. ജയകുമാറിനും കലിഗ്രഫിയിലെ മികച്ച സംഭാവനകൾക്ക് നാരായണ ഭട്ടതിരിക്കും സാമൂഹിക സേവന വിഭാഗത്തിൽ ആശാ വർക്കറായ ഷൈജ ബേബിക്കും വ്യവസായ വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് വി.കെ. മാത്യൂസിനും കേരളശ്രീ പുരസ്‌കാരം നൽകി ചടങ്ങിൽ ആദരിച്ചു. കായിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേരളശ്രീ പുരസ്‌കാരം ക്രിക്കറ്റ് താരം സഞ്ജു സാംസണിനു വേണ്ടി പത്‌നി ചാരുലത ഗവർണ്ണറിൽ നിന്ന് ഏറ്റുവാങ്ങി.
        സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ്, വീണാ ജോർജ്, ഒ.ആർ. കേളു, വി.എൻ. വാസവൻ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, അടൂർ ഗോപാലകൃഷ്ണൻ, എംഎൽഎമാർ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement