Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

കൊച്ചി: കളമശ്ശേരിയില്‍ മൂന്ന് വിദ്യാർത്ഥികൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രണ്ട് പേരുടെ പരിശോധനാ ഫലം പുറത്തുവരാനുണ്ട്. എറണാകുളം കളമശേരിയിലുള്ള സെൻ്റ് പോൾസ് സ്‌കൂളിലെ 1, 2 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.സ്‌കൂളിന് ഒരാഴ്‌ചത്തേയ്‌ക്ക് അവധി പ്രഖ്യാപിച്ചതായി സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.

        കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെ 5 വിദ്യാര്‍ത്ഥികളെ ശനിയാഴ്ച ആയിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement