ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാൾ.
റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ചെറിയ പെരുന്നാള്‍. ശനിയാഴ്ച വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല ദൃശ്യമായതിനാല്‍ ഞായറാഴ്ച ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസമായിരിക്കുമെന്ന് സൗദി അറേബ്യയാണ് ആദ്യം പ്രഖ്യാപിച്ചത്. മഗ്രിബ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ചന്ദ്രദര്‍ശന സമിതി യോഗം ചേര്‍ന്ന് 29 ദിവസത്തെ വ്രതാനുഷ്ഠാനത്തിന് ശേഷം റംസാന്‍ അവസാനിച്ചതായി പ്രഖ്യാപിച്ചു.
ഇന്നലെ ശനിയാഴ്ച റംസാനിലെ അവസാന ദിവസമാണെന്നും ഇന്ന് ഞായറാഴ്ച രാജ്യത്തുടനീളം ഈദ് അല്‍ ഫിത്തര്‍ ആയി ആഘോഷിക്കുമെന്നുമുള്ള ഔദ്യോഗിക പ്രസ്താവന സൗദി റോയല്‍ കോര്‍ട്ട് പുറത്തിറക്കി. ഇന്ന് സൗദിയിൽ എമ്പാടുമുള്ള 15,948 ലധികം പള്ളികളിലും 3,939 തുറന്ന പ്രാര്‍ത്ഥനാ മൈതാനങ്ങളിലും ഈദ് പ്രാര്‍ത്ഥനകള്‍ നടക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തിന്റെ അവസാനമാണ് ഈദ്-ഉല്‍-ഫിത്തര്‍.
0 Comments